Thursday, December 2, 2010

ലക്‌ഷ്യം,...

...അവള്‍ എന്റെ കണ്ണിലേക്കു തന്നെ നോക്കി എനിക്കവളുടെ മനസ് വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവളുടെ തിളക്കമുള്ള ആ കണ്ണുകള്‍ എന്താ പറയുനുണ്ടായിരുന്നു, എന്‍റെ മനസറിയാനുള്ള അവളുടെ ആകാംഷ ആയിരിക്കാം ഞാന്‍ ആ കണ്ണുകളില്‍ കണ്ടത്, അത് എന്നില്‍ എന്തോ ഒരു രസം സൃഷ്ടിച്ചു എന്ന് പറയാതെ വയ്യ. ഇമാവേട്ടതെയുള്ള അവളുടെ ആ നോട്ടം, അതെന്നെ വല്ലാതെ ഉലയ്ക്കുന്നു..

ചെറിയ ഇളം കാറ്റില്‍ അവളുടെ മുടി പാറി പറക്കുന്നത് ഒരു ചേലുള്ള കാഴ്ചതന്നെ .
അവളുടെ പച്ച ഉടുപ്പില്‍ തൊട്ടു ഇളകിയാടുന്ന മുടിഇഴകളെ ഒന്ന് തൊട്ടു തലോടാന്‍തോന്നി. അവളുടെ വശ്യത ഒരു ലഹരി കണക്കേ എന്നെ അവളിലേക്ക്‌ വലിച്ചടുപ്പിച്ചു .
പക്ഷെ എന്റെ ലക്‌ഷ്യം അങ്ങ് ദുരെ കാണുന്ന ആ മഞ്ഞവെളിച്ചം ആണ്. എന്റെ മാത്രമല്ല പലരുടെയും ലക്‌ഷ്യം ഈ വെളിച്ചമാണ്, അതിനിടയില്‍ ചിലര്‍ ഇതുപോലെ ഓരോന്ന് കണ്ടു തട്ടി നില്കും. എന്നാല്‍ ലക്ഷ്യസ്ഥാനത് ഓടിയെത്തുന്നവരാകട്ടെ മറ്റൊന്ന് തേടി പോകുകയും ചെയും.

ഞാന്‍ തട്ടി നില്കേണ്ടത് ഇവളിലാണോ, അറിയില്ല അതറിഞ്ഞാല്‍ പിന്നെ ഈ ജീവിതത്തില്‍ എന്താ ഒരു രസം,.. പണ്ടാരോ പറഞ്ഞത് പോലെ കേട്ടതെല്ലാം മനോഹരം എന്നാല്‍ കേള്‍കാത്തത് അതിമനോഹരം,.. കേട്ടിടില്ലാത്തതും കണ്ടിടില്ലതതുമായ ആ അതിമാനോഹരങ്ങളെ ഓര്‍ത്തു ഇവിടെ ഞാനും മുന്നോട് തന്നെ നീങ്ങി, വേണ്ടെന്നു ഞാന്‍ സ്വയം തീരുമാനിച്ച പലതിലേക്കും ഒരാളെ കൂടി സമ്മാനിച്ചിട്,..

ആ മഞ്ഞ വെളിച്ചത്തിലേക് ഞാന്‍ അടുത്തുകൊണ്ടിരുന്നു,..എന്‍റെ വാഹനം കടന്നയുടനെ അവള്‍ നിരത്ത് മുറിച്ചുകടകുന്നത് ഞാന്‍ എന്‍റെ കണ്ണാടിയിലുടെ കണ്ടു, അതിനിടയില്‍ ആ സിഗ്നല്‍ ചുമലയകുനതിനു മുന്‍പേ ഞാനും എന്റെ ലക്ഷ്യത്തില്‍ എത്തി,.. ചെറിയ വിഷാദതോടെ , അടുത്ത ലക്‌ഷ്യം തേടി,..

4 comments:

Sudha Annie said...

gollallo..korre film dialogs ormma vannu...ilamkaatil thenga kulayil aadunnu :) .gud 1 though :)

PRAVEEN NAIR said...

hey,. u read it, congrats,.
i think u are the first one who did it without any compulsion,..
cheers to u ;)

vanajotsna said...

edo..this is kidilan.... serikum impressive

Prathibha Pillai said...

Article has been beautifully written. Fiction right.. :)